03:26pm 12 November 2026
NEWS
കുസാറ്റ് സ്കിൽ ഹബ് പരിശീലന പരിപാടി തുടങ്ങി
08/01/2026  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് സ്കിൽ ഹബ് പരിശീലന പരിപാടി തുടങ്ങി
HIGHLIGHTS

സ്കിൽ ഹബ്ബ് പരിശീലന പരിപാടി പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ധന്യ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ ഡിവിഷൻ സ്കിൽ ഡെവലപ്മെന്റ് ഹബ്ബ്  നടത്തുന്ന ത്രിദിന സ്‌കിൽ ഡെവലമെൻറ് ട്രെയിനിങ് പ്രോഗ്രാം പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ.ധന്യ.റ്റി ഉദ്ഘാടനം ചെയ്തു. ഈ ത്രിദിന പരിശീലന പരിപാടിയിൽ ഓട്ടോ കാഡ്,ത്രീഡി മാക്സ്,ഫോട്ടോ ഷോപ്പ്  എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. ഇത്തരത്തിലുള്ള ഇരുപത്തി നാലോളം പരിശീലന പരിപാടികൾ കൊച്ചി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അടുത്ത 60 ദിവസത്തിൽ നടത്തപ്പെടുമെന്ന് സ്‌കിൽ ഡെവലപ്മെന്റ്ഹ ബിൻ്റെയും ദീൻ ദയാൽ കൗശൽ കേന്ദ്രയുടെയും ഡയറക്ടർ ഡോ. സന്തോഷ് കുമാർ .എസ്  ചടങ്ങിൽ പറഞ്ഞു. സിവിൽ എൻജിനീയറിങ് വിഭാഗം ഹെഡ് ഡോ.ജോബ് തോമസ്,ഡോ.സൂര്യ കോശി, ലിനെറ്റ് റോസ് ജിജി എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ 60 കുട്ടികൾക്കാണ് തൽസമയ പരിശീലനം നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img